September
Tuesday
16
2025
ഭൂപതിവ് നിയമഭേദഗതി സ്വാഗതാർഹം; ആർജെഡി

ചെറുതോണി:കാലങ്ങളായി ഇടുക്കി ജനതയെ ആശങ്കയിൽപ്പെടുത്തിയും ജീവിത നിരാശയിലും നിലനിർത്തിയിരുന്ന ഭൂ പ്രശ്ന പരിഹാരത്തിലൂടെ ഇടുക്കി ജനതയ്ക്ക് ലഭിച്ചത് ഇരട്ടി മധുരമാണെന്നും ആർ ജെ ഡി ഇടുക്കി ജില്ല പ്രസിഡൻറ് കോയ അമ്പാട്ട് പറഞ്ഞു ഈ നിയമ ഭേദഗതിയിലൂടെ ഇടുക്കി ജനത നേരിട്ടുകൊണ്ടിരുന്ന ഭൂപ്രശ്നങ്ങൾക്ക് ശ്വാശത പരിഹാരമായി എന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി മുന്നോട്ടുവച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇതൊന്നും ഈ നിയമ ഭേദഗതി നടപ്പിലാക്കുക വഴി ജില്ലയിലെ  ഭൂപ്രശ്നത്തിന് പരിഹാരമായതായും ഇടുക്കിയിൽ ചേർന്ന ആർജെഡി നി യോജകമണ്ഡലം കമ്മിറ്റി വിലയിരുത്തി പാർട്ടി പ്രവർത്തന ഫണ്ട് സമാഹരണത്തിൽ നിയോജകമണ്ഡലത്തിലെ എല്ലാ ആർജെഡി സഖാക്കളും സജീവമായി രംഗത്തിറങ്ങണമെന്നും യോഗം അഭിപ്രായപ്പെട്ടു

നിയോജകമണ്ഡലം പ്രസിഡൻറ് കെ കെ തങ്കച്ചന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തകയോഗം ജില്ലാ പ്രസിഡന്റ് കോയ അമ്പാട്ട് ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി തങ്ങൾ കുട്ടി നിയോജക മണ്ഡലം നേതാക്കളായ ശിവപ്രസാദ്, വിഎസ് എബ്രഹാം, രാധാകൃഷ്ണൻ നായർ, ബിജു ചേലമല, അമ്മിണി തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.

side top
Support Silex Digital Technologies | Copyright © 2015 IdLiveHub. · Privacy · Terms

Back to top